
വർക്കല: വർക്കല ശ്രീകൃഷ്ണ നാട്യസംഗീത അക്കാഡമിയും എം.എസ്. സുബ്ബലക്ഷ്മി ഫൗണ്ടേഷനും സംയുക്തമായി വർക്കലയിൽ എം.എസ്.സുബ്ബലക്ഷ്മി സംഗീതോത്സവം സംഘടിപ്പിക്കും. 11മുതൽ 16വരെ വർക്കല ഗുഡ്ഷെഡ് റോഡ് എസ്.ആർ.മിനി ഓഡിറ്റോറിയത്തിൽ വൈകിട്ട് 6 മുതലാണ് സംഗീതോത്സവമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 11 ന് വൈകിട്ട് 5ന് വി.ജോയി എം.എൽ.എ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. അക്കാഡമി ഡയറക്ടർ ഡോ.എം.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ സുബ്ബുലക്ഷ്മി അനുസ്മരണ പ്രഭാഷണം നടത്തും.സംഗീതജ്ഞയും സിനിമാതാരവുമായ ആർ.സുബ്ബലക്ഷ്മി,അനർട്ട് മുൻ ഡയറക്ടർ ഡോ.എം.ജയരാജു,ബി.ജോഷിബാസു എന്നിവർ പങ്കെടുക്കും. അക്കാഡമി സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ സ്വാഗതം പറയും. തുടർന്ന് പ്രമുഖ സംഗീതജ്ഞൻ നെലി ആർ.സന്താനഗോപാലന്റെ സംഗീതക്കച്ചേരി,12ന് ശ്രീരഞ്ജിനി കോടമ്പള്ളി,13ന് യുവസംഗീതജ്ഞൻ ആർ.പി.ശ്രാവൺ ചെന്നൈ എന്നിവരുടെ സംഗീതക്കച്ചേരി.14ന് ടി.എസ്.രാധാകൃഷ്ണജി നയിക്കുന്ന സംഗീതസദസ്സ്.15ന് വീണ വിദ്വാൻ പ്രൊഫ.വി.സൗന്ദരരാജന്റെ വീണക്കച്ചേരി.സമാപന ദിവസമായ 16ന് എം.എസ്.സുബ്ബലക്ഷ്മി സംഗീത ക്ലബിന്റെ സംഗീത പരിപാടി.അക്കാഡമി സെക്രട്ടറി എസ്.കൃഷ്ണകുമാർ,ബി.ജോഷിബാസു,ആർ.സുലോചനൻ,പി.രവീന്ദ്രൻനായർ, ബി.സുരേന്ദ്രൻ,ജി.അശോകൻ,ഡോ.ജയരാജു, ഡോ.പി.ചന്ദ്രമോഹൻ,ബി.സുരേന്ദ്രൻഎന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.