തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിലെ ആശങ്ക അകറ്റുക,സ്കൂൾ സമയമാറ്റ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദക്ഷിണ കേരള ലജ്നത്തുൽ മു അല്ലിമീൻ 7ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന പ്രസിഡന്റ് കെ.പി.അബൂബക്കർ ഹസ്രത്ത് മാർച്ച് ഉദ്ഘാടനം ചെയ്യും.സയ്യിദ് മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിക്കും.തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി,എ.കെ.ഉമർ മൗലവി,പാങ്ങോട്.എ.ഖമറുദ്ദീൻ മൗലവി,അഡ്വ.കെ.പി.മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.