drama

വെഞ്ഞാറമൂട്: ഒൻപത് ദിവസമായി വെഞ്ഞാറമൂട്ടിൽ നടന്നു വന്ന അഡ്വ.വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക സംസ്ഥാനതല നാടക മത്സരം സമാപിച്ചു.സമാപന സമ്മേളനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.നാടകമത്സര വിജയികളെയും വിവിധ മേഖലയിൽ പ്രതിഭകളായവരെയും മന്ത്രി അനമോദിച്ചു. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.എ.എ.റഹീം എം.പി,ഗോകുലം ഗോപാലൻ,ബി.എസ്. ബാലചന്ദ്രൻ,നടന്മാരായ സുരാജ് വെഞ്ഞാറമൂട്,രമേഷ് പിഷാരടി,ധർമ്മജൻ ബോൾഗാട്ടി,നോബി,ഡോ കെ.കെ.മനോജൻ,അശോക് ശശി,പി.വി.രാജേഷ്,രമണി.പി.നായർ,എസ്.അനിൽ,അബുഹസൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തിൽ കലാവിരുന്നും നടന്നു.