തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി,കോളേജ് വിദ്യാർത്ഥികൾക്കായി കേരള മീഡിയ അക്കാഡമി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് പ്രശ്‌നോത്തരി ദക്ഷിണമേഖലാ മത്സരം വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ നാളെ നടക്കും.സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 8മുതൽ 9.30വരെ.വിദ്യാർത്ഥികൾ സ്‌കൂൾ/കോളേജ് തിരിച്ചറിയൽ രേഖയുടെ ഒർജിനൽ,സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി,ഐഡി കാർഡ് ലഭിച്ചിട്ടില്ലാത്തവർക്ക് അധികൃതരുടെ കത്ത് എന്നിവ കൊണ്ടുവരണം.ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും രണ്ടു പേരടങ്ങിയ ടീമുകൾക്ക് പങ്കെടുക്കാം.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലുള്ളവർക്കാണ് അവസരം.ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഒന്നാം സമ്മാനം.50,000 രൂപയാണ് രണ്ടാം സമ്മാനവും മികവു പുലർത്തുന്ന നാലു ടീമുകൾക്ക് 10,000രൂപ വീതവും മറ്റ് രണ്ട് ടീമുകൾക്ക് 5,000 രൂപ വീതവും നൽകും.വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.keralamediaacademy.org,9447225524,9633214169.