
കല്ലമ്പലം: പകൽക്കുറി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പകൽക്കുറി പാസ്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ചരിത്രോത്സവം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് വിജയികൾ, ജില്ലാ സ്കൂൾ കലോത്സവ വിജയികൾ, ലൈബ്രറി നടത്തിയ വായനാ മത്സര വിജയികൾ എന്നിവരെ അനുമോദിച്ചു. എ.അംജാദ് അദ്ധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി എ.ഷിഖാൻ,പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ബേബി സുധ,എം.മാധവൻകുട്ടി,പി.രഘൂത്തമൻ,ജി.വിനോദ്,ആർ.സുനിൽകുമാർ,ആർ.സതീഷ് തുടങ്ങിയർ പങ്കെടുത്തു.