aariyadevakumar

ആറ്റിങ്ങൽ: ലോക മലയാളികളിൽ മിസിസ് കേരള 2022 സൗന്ദര്യ മത്സരത്തിൽ സബ് ടൈറ്റിൽ ടാലന്റ് 22 ആയി ആറ്റിങ്ങൽ സ്വദേശി ആര്യ ദേവകുമാറിനെ തിരത്തെടുത്തു. യു.എ.ഇ, യു.എസ്, യു.കെ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി ലഭിച്ച 3000 എൻട്രികളിൽ നിന്നുള്ള 31 മത്സരാർത്ഥികളാണ് ഫൈനലിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ മത്സരത്തിൽ ആര്യ ദേവകുമാർ വിജയിയായി. എൻജിനിയറും,ദുബായിൽ മഷ്റക് ബാങ്ക് യു.എക്സ് ഡിസൈനറുമാണ്. എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.എം.ദേവകുമാറിന്റെയും, ചിറയിൻകീഴ് എസ്.സി.വി.ബി.എച്ച്.എസ് സ്കൂൾ മുൻ അദ്ധ്യാപിക സുനിതയുടെ മകളും ആർ.എസ്.വിപിന്റെ ഭാര്യയുമാണ്.