
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയും ഐ.സി.ഡി.എസും സംയുക്തമായി സംഘടിപ്പിച്ച ഓറഞ്ച് ദ വേൾഡ് കാമ്പെയിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും വർണ്ണക്കൂട് കുട്ടികളുടെ പോസ്റ്റർ ചിത്രരചന മത്സരവും സംഘടിപ്പിച്ചു. മുൻസിപ്പൽ ടൗൺഹാളിൽ നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. വുമൺ ഫെസിലിറ്റേറ്റർ കാർത്തിക,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി,ഡോ.ഇന്ദലേഖ, കൗൺസിലർമാരായ താരാ ജയകുമാർ,ഷീജ,സിന്ധുകൃഷ്ണകുമാർ,താരാ ജയകുമാർ,സജിത,ശ്യാമള,ആനാട് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഗ്രീഷ്മ,അങ്കണവാടി വർക്കേഴ്സ്,കുട്ടികൾ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.