ആറ്റിങ്ങൽ: കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നു മുതൽ ഒൻപത് വരെയുള്ള വിദ്യാർത്ഥികൾക്കായി ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളിലെ കൊവിഡ്കാല പിരിമുറുക്കങ്ങൾക്ക് പൂർണവിരാമമിടുകയെന്ന ലക്ഷ്യത്തോടെയാണിത്. അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടന പ്രവർത്തനങ്ങളുടെ മുന്നോടിയായി സ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ശാസ്ത്രോത്സവം.നാല് കാറ്റഗറികളിലായി സയൻസ്,ഗണിതം,സോഷ്യൽ സയൻസ്,പ്രവർത്തിപരിചയം,ഭാഷ തുടങ്ങിയ 5 വിഭാഗങ്ങളിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ മത്സരിക്കും.മാർച്ച് 10നാണ് എക്സിബിഷൻ സ്കൂളിൽ നടക്കുന്നത്.തിരഞ്ഞെടുക്കുന്നവ അടൽ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രദർശിപ്പിക്കും. 1,2,3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും. സയൻസ്,സോഷ്യൽ സയൻസ്,ഗണിതം,പ്രവർത്തിപരിചയം,ഭാഷാ വിഭാഗങ്ങളിലെ അദ്ധ്യാപകർ,സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്,എസ്.എച്ച്.പ്രിൻസിപ്പൽ എം.എൻ.മീര, സ്കൂൾ ചെയർമാൻ എ. നഹാസ്, കൺവീനർ യു.അബ്ദുൽകലാം എന്നിവർ നേതൃത്വം നൽകും.