
ആറ്റിങ്ങൽ: സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നത് ഏറെ ഗുണകരവും മാതൃകാപരവുമാണെന്ന് വി.ശശി എം.എൽ.എ. ജോയിന്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയുടെ ഉണർവ്വ് വനിത മുന്നേറ്റ ജാഥയുടെ ഭാഗമായി തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി സമാഹരിച്ച പഠനോപകരണങ്ങളുടെ രണ്ടാം ഘട്ട വിതരണോദ്ഘാടനം തോന്നയ്ക്കൽ പാട്ടത്തിൽ ഗവ.എൽ.പി.സ്കൂളിൽ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വനിതാ കമ്മിറ്റിയംഗം ആർ. സരിത അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മടവൂർ കൃഷ്ണൻകുട്ടി എം.എൽ.എയിൽ നിന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. വേണു, വി. ബാലകൃഷ്ണൻ, നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, വാർഡ് മെമ്പർ ശ്രീലത, സി.പി.ഐ മണ്ഡലം സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. നോർത്ത് ജില്ലാ സെക്രട്ടറി കെ. സുരകുമാർ സ്വാഗതവും ആറ്റിങ്ങൽ മേഖല സെക്രട്ടറി ദീപക് നായർ നന്ദിയും പറഞ്ഞു.