തിരുവനന്തപുരം : കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ പുതിയ പ്ലാറ്റ്ഫോം,സ്റ്റേബ്ളിംഗ് ലൈൻ,സിഗ്നലിംഗ് എന്നിവയുടെ അന്തിമ ഘട്ട നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ യാർഡിൽ ട്രെയിനുകൾക്ക് വേഗ നിയന്ത്രണം ഏർപ്പെടുത്തി.ഇതിനാൽ സ്റ്റേഷന് വടക്കുള്ള ലെവൽ ക്രോസ് 577B (ക്ലേ ഗേറ്റ്) ഇന്ന് രാവിലെ 6 മുതൽ 11ന് (ഞായർ) രാത്രി 11 മണി വരെ അടച്ചിടും. വാഹനങ്ങൾ ക്ലേ ഗേറ്റ് റോഡ് ഒഴിവാക്കി സഞ്ചരിക്കണമെന്ന് അധികൃതർ അറിയിച്ചു.