
പൂവാർ: തിരുപുറം ഗ്രാമപഞ്ചായത്തിന്റെയും പരണിയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോ. അംബേദ്കർ ഹാളിൽ ആരോഗ്യമേള തിരുപുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന എസ്. ദാസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സന്ദേശ റാലി,ആയുർവേദം,അലോപ്പതി,ഹോമിയോ മെഡിക്കൽ ക്യാമ്പ്,ജീവിതശൈലി രോഗ ക്ലിനിക്ക്,കണ്ണു പരിശോധന,എച്ച്.ഐ.വി, വി.ഡി.ആർ.എൽ പരിശോധന, എക്സിബിഷൻ, മറ്റു കലാപരിപാടികൾ തുടങ്ങിയവയും മേളയുടെ ഭാഗമായി.