
വിഴിഞ്ഞം: വെണ്ണിയൂരിൽ വീട് അടിച്ചു തകർത്തതായി പരാതി. കക്കാക്കുഴി ചരുവിള വീട്ടിൽ സന്തോഷിന്റെ വീടാണ് അടിച്ചു തകർത്തതായി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രിയിൽ സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുറത്തു പോയി മടങ്ങി എത്തിയപ്പോൾ വീടും ഗൃഹോപകരണങ്ങളുൾപ്പെടെ അടിച്ചു തകർത്ത നിലയിലായിരുന്നുവെന്ന് വീട്ടുടമ സന്തോഷ് പറഞ്ഞു. അലമാരയും ജനാലകളും സ്കൂട്ടറും അടിച്ചു തകർത്തു.
വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നില്ലെന്ന് സന്തോഷ് പറഞ്ഞു. ഏതാനും വർഷം മുൻപ് താൻ നടത്തുന്ന തുണിക്കടയിൽ ഒരാൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണെന്നും ഇയാളാണ് ആക്രമിച്ചതെന്ന് കരുതുന്നതായും സന്തോഷ് പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി. ഇന്ന് കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.