കിളിമാനൂർ : ക്ഷീരവികസന വകുപ്പ് ,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്,ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകൾ,വിവിധ ക്ഷീര സംഘങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരളാ ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ്, സഹകരണ സംഘങ്ങൾ,കേരളാ ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലോക്കുതല ക്ഷീര സംഗമം ഇന്ന് നഗരൂർ ക്രിസ്റ്റൽ അങ്കണത്തിൽ നടക്കും.രാവിലെ 11.30ന് നടക്കുന്ന സംഗമം വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഡി.സ്മിത അദ്ധ്യക്ഷത വഹിക്കും.സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാകും.കന്നുകാലി പ്രദർശനം അബി ശ്രീരാജും ഡയറി എക്സിബിഷൻ പി തുളസീധരനും ക്ഷീര വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ഷൈലജാ ബീഗവും ഉദ്ഘാടനം ചെയ്യും.