വിതുര:തൊളിക്കോട് പഞ്ചായത്തിൽ കമ്മിറ്റികൾ ചർച്ച ചെയ്യാത്ത തീരുമാനങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തിരുകി കയറ്റുന്നുവെന്നാരോപിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞു വച്ചു.കോൺഗ്രസ് പാർലമെന്ററി പാർടി ലീഡർ എൻ.എസ്.ഹാഷിം,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ തോട്ടുമുക്ക് അൻസർ,ചായംസുധാകരൻ,ഷെമിഷംനാദ്,പ്രതാപൻ എന്നിവർ പങ്കെടുത്തു.