kart

നെടുമങ്ങാട്: മണ്ണുപൊലി കാർഷിക പെരുമ വിളിച്ചറിയിച്ച് ആരംഭിച്ച ആനാട്ടെ കാർത്തിക ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജ ഉദ്ഘാടനം ചെയ്തു.നിരവധി കർഷകർ ലേലത്തിൽ ഉത്പ്പന്നങ്ങളുമായെത്തി.കാച്ചിൽ,ചേന,കൂവക്കിഴങ്ങ്,മധുരകൂവ തുടങ്ങി ഒരു ടണ്ണിലേറെ ഉത്പ്പന്നങ്ങളുമായെത്തിയ തോപ്പിൽ ശ്രീധരനും വിത്ത്,പടവളളി,ചെറുകിഴങ്ങുമായി എത്തിയ പുഷ്ക്കരപിളളയും പന്നിയെ തോൽപ്പിച്ച് മുറ്റത്ത് നിന്നും പത്തുകുട്ട ചേമ്പുമായെത്തിയ നെട്ടറക്കോണം സുരേന്ദ്രനും,കയറ്റുമതി നിലവാരമുളള ഒരു കിലോ വലിപ്പം പ്രത്യേകം കാച്ചിലുമായെത്തിയ ജൈവകർഷക ആനക്കുളം ഗീതയും സി.ടി.സി.ആർ.ഐ തനത് ഇനങ്ങളുമായെത്തിയ വട്ടപ്പൻകാട് ബസന്തും കാർത്തിക ചന്തയിൽ താരങ്ങളായി.വില നിർണയിച്ച് വാങ്ങൽ കൊടുക്കൽ വിപണനം സുതാര്യമാക്കാൻ കൃഷിഭവൻ സംഘം മുന്നിലുണ്ട്.കാർത്തിക ദിനമായ നാളെയാണ് ചന്ത അവസാനിക്കുക.ഉത്പന്നങ്ങൾ വാങ്ങുവാനും വിൽക്കുവാനും 9496102978 എന്ന നമ്പറിൽ ബന്ധപ്പെടുക.