
ചിറയിൻകീഴ്: മയക്കുമരുന്നിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ എസ്.എൻ.ഡി.പി യോഗം വനിതാസംഘം ചിറയിൻകീഴ് യൂണിയനും യൂണിയൻ കൗൺസിലും സംയുക്തമായി ജനജാഗ്രതാസദസ് സംഘടിപ്പിച്ചു. സഭവിള ശ്രീനാരായണാശ്രമം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജലജ തിനവിള അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ആശ ജി.വക്കം മുഖ്യ പ്രഭാഷണം നടത്തി.ഡോ.ബി.സീരപാണി ഗുരുസന്ദേശ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയുടെ നേതൃത്വത്തിൽ സാമൂഹിക അസമത്വങ്ങൾക്കെതിരെ ദൃഢപ്രതിഞ്ജയടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, സജി വക്കം, എസ്.എൻ ട്രസ്റ്റ് ബോർഡംഗങ്ങളായ ചന്ദ്രൻ പട്ടരുമഠം,ബൈജു തോന്നയ്ക്കൽ,വനിതാ സംഘം യൂണിയൻ കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം, വൈസ് പ്രസിഡന്റ് ലതിക പ്രകാശ്, യൂണിയൻ വനിതാ സംഘം കൗൺസിലർമാരായ വത്സല പുതുക്കരി, ഷീല സോമൻ, ദിവ്യഗണേഷ്, ഉദയകുമാരി, ശ്രീജ അജയൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ കൺവീനർ പ്രിയദർശൻ എന്നിവർ സംസാരിച്ചു. ലതിക പ്രകാശ് സ്വാഗതവും ഉദയകുമാരി നന്ദിയും പറഞ്ഞു.