bhinnasheshi-kalolsavam

കല്ലമ്പലം: പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന ഉദ്ഘാടനം ചെയ്തു.സമാപന സമ്മേളനത്തിൽ പങ്കെടുത്തവർക്കെല്ലാം മൊമന്റോയും സർട്ടിഫിക്കറ്റും നൽകി.ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ,വൈസ് പ്രസിഡന്റ് മാധവൻകുട്ടി,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ,ജനപ്രതിനിധികളായ മുബാറക്ക്, നൂർജഹാർ,നിസ,റീന,തസ്ലീന,വാർഡ് മെമ്പർ രഘുത്തമൻ എന്നിവർ പങ്കെടുത്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്.ബിജു സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ സിജി നന്ദിയും പറഞ്ഞു.