വർക്കല:വിലക്കയറ്റത്തിനെതിരെ ഐ.എൻ.ടി.യു.സി വർക്കല റീജണൽ കമ്മിറ്റി പ്രതിഷേധ സദസും പന്തം കൊളുത്തി പ്രകടനവും നടത്തി.ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് പി.ജെ.നൈസാമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ സദസ് ഡി.സി.സി ഉപാദ്ധ്യക്ഷൻ പി.എം.ബഷീർ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ.പി.സുഗതൻ,പള്ളിക്കൽ ബ്ലോക്ക് പഞ്ചായത്തംഗം നിഹാസ്,സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി വെട്ടൂർ ബിനു,വർക്കല മണ്ഡലം പ്രസിഡന്റ് സുജിത്ത്,നാവായിക്കുളം മണ്ഡലം പ്രസിഡന്റ് സജീർ കപ്പാംവിള,പള്ളിക്കൽ മണ്ഡലം പ്രസിഡന്റ് നിസാർ,അനസ് കല്ലമ്പലം,പ്രശാന്ത് വർക്കല,ജഹാംഗീർ വർക്കല തുടങ്ങിയവർ പങ്കെടുത്തു.