kas

കിളിമാനൂർ: കസ്തൂർബാ സർവീസ് സഹകരണ ബാങ്ക് സുഭിക്ഷ പദ്ധതി പ്രകാരം രണ്ടര ഏക്കർ തരിശ് നിലത്തിൽ ഏത്ത വാഴ ,കപ്പ വാഴ കൃഷി ചെയ്തതിന്റെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ ഇ.നിസാമുദ്ദീൻ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എസ്. വിദ്യാനന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു.അസിസ്റ്റന്റ് രജിസ്ട്രാർ എസ്.ഷിബു,ഭരണസമിതി അംഗങ്ങൾ,മുൻ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.