തിരുവനന്തപുരം: ചാക്ക വാർഡിലെ പൗരസമിതി,വടക്കേവിളാകം,ഐ.ടി.ഐ പ്രദേശങ്ങളിലെയും വീട്ടുകരം 7ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൗരസമിതി ഓഫീസിൽ സ്വീകരിക്കും. പരക്കുടിയിലെ വീട്ടുകരം 9ന് രാവിലെ 10.30 മുതൽ ഒരു മണിവരെ പി.കെ.എൽ.ആർ.എ ഹൗസ് നമ്പർ 32ൽ വച്ചും,പുള്ളിലെയിനിലെ വീട്ടുകരം 12ന് രാവിലെ 10.30 മുതൽ ഒരു മണി വരെ എ.പി.ആർ.എ ഹൗസ് നമ്പർ 203 എയിൽ വച്ചും,എസ്.എൻ നഗറിലെ വീട്ടുകരം 14ന് രാവിലെ 10.30 മുതൽ ഒരു മണി വരെ എസ്.എൻ.ആർ.എ ഹൗസ് നമ്പർ 114ൽ വച്ചും സ്വീകരിക്കുമെന്ന് വാർഡ് കൗൺസിലർ അഡ്വ. എം. ശാന്ത അറിയിച്ചു.