വർക്കല: അഭിഭാഷകനും അദ്ധ്യാപകനും ആദ്ധ്യാത്മിക പ്രഭാഷകനുമായിരുന്ന അഡ്വ.ബി.സജീവ്കുമാറിന്റെ നിര്യാണത്തിൽ വർക്കല സാംസ്കാരിക കൂട്ടായ്മ അനുശോചിച്ചു.ഷോണി.ജി.ചിറവിളയുടെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.വർക്കല കഹാർ,സാംസ്ക്കാരിക കൂട്ടായ്മ ചെയർമാൻ ശരണ്യാ സുരേഷ്,ഡോ.പി.കെ.സുകുമാരൻ,ആർ.എൻ.നായർ,ഡോ.എസ്.ജയപ്രകാശ്,ബി.ഷാലി, എസ്.കൃഷ്ണകുമാർ, ആർ.അനിൽകുമാർ,എഫ്.നഹാസ്,വി.രഞ്ജിത്ത്,മുബാറക് റാവുത്തർ,കിഷോർ കുമാർ,പ്രദീപ് ശിവഗിരി തുടങ്ങിയവർ സംസാരിച്ചു.