gr-anil

തിരുവനന്തപുരം: സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങൾ വർദ്ധിപ്പിക്കുന്നത് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ വ്യക്തമാക്കി. നിലവിൽ ഒരു മാസം 35 ലക്ഷത്തിലധികം കാർഡുടമകൾ സബ്‌സിഡി ഉത്പന്നങ്ങളും 50 ലക്ഷത്തോളം കുടുംബങ്ങൾ സബ്‌സിഡിയില്ലാത്ത മറ്റു സാധനങ്ങളും വാങ്ങുന്നതിന് സപ്ലൈകോ ഔട്ട്ലെറ്റുകളെ ആശ്രയിക്കുന്നു. മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് സപ്ലൈകോ വഴി 13 ഇനങ്ങൾ വിൽക്കുന്നതിനാൽ ഓരോ ഷോപ്പിലും ഈ സാധനങ്ങൾ വേഗത്തിൽ തീരുകയാണ്. അത് പരിഹരിക്കുന്നതിന് കൃത്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.