
തിരുവനന്തപുരം: ചെറുകഥാകൃത്തും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടറും നാടകകൃത്തുമായിരുന്ന പരേതനായ ഏബ്രഹാം ജോസഫിന്റെ (പി.ടി.പി നഗർ,70) ഭാര്യ പ്രൊഫ. സുസൻ ജോസഫ്(87) നിര്യാതയായി. മാർ തിയോഫിലോസ് ട്രെയിനിംഗ് കോളേജ് റിട്ട.പ്രിൻസിപ്പലാണ്. അയിരൂർ കുരുടാമണ്ണിൽ അയ്ക്കാട്ട് കുടുംബാംഗം.സംസ്‌കാരം ഇന്ന് 1.30 ന് ഭവനത്തിലേയും 2.30 ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലേയും ശുശ്രൂഷകൾക്കുശേഷം പള്ളി സെമിത്തേരിയിൽ.
മഹാത്മാഗാന്ധി കൃതികളുടെ വിവർത്തനം, ഈറൻമിഴികളിലൂടെ എന്ന ചെറുകഥാസമാഹാരം എന്നിവയുടെ രചയിതാവാണ്. ആകാശവാണിയിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
മക്കൾ: സുജാത ജോൺ, പ്രശസ്ത ക്വിസ് മാസ്റ്ററും മാർ ഇവാനിയോസ് കോളേജ് ഇംഗ്ലീഷ് വകുപ്പ് മുൻമേധാവിയുമായ പരേതനായ ഡോ. ഏബ്രഹാം ജോസഫ്, ജിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യ (ഹൈദരാബാദ്) ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.മാത്യു ജോസഫ്.
മരുമക്കൾ: ജോൺ.കെ.തരകൻ( എം ജി എൻ ആർ ഇ ജി എസ് മുൻ ഓംബുഡ്സ്മാൻ) , നിഷ ആച്ചി തോമസ് (പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക), സ്വാനി വർക്കി(സീനിയർ ഫിനാൻസ് ഓഫീസർ, ഇലക്ട്രിസിറ്റി ബോർഡ്).മാതാപിതാക്കൾ: പരേതരായ അഡ്വ. എ.ജി.മാത്യു, തങ്കമ്മ മാത്യു. സഹോദരങ്ങൾ: അനിയൻ മാത്യു, പരേതരായ ഡോ. എലിസബത്ത് ഐപ്പ്, ജോർജ് മാത്യു, സൈമൺ മാത്യു.