തിരുവനന്തപുരം: കടുകുറ്റി പഞ്ചായത്ത് ഒന്നാം വാർഡിൽ ചാലക്കുടി പുഴയുടെ വലതുകരയിൽ സംരക്ഷണ ഭിത്തി കെട്ടുന്നതിന് 1.58 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രി റോഷി അഗസ്റ്റിൻ ഭരണാനുമതി നൽകി. പ്രളയകാലത്താണ് പുഴയുടെ കര ഇടിഞ്ഞ് അപകടാവസ്ഥയിലായത്. വൈന്തല പ്രോജക്ട് കടവ് മുതൽ ഞാറളക്കടവ് വരെയുള്ള ഭാഗമാണ് പുനർനിർമ്മിക്കുക.