
തിരുവനന്തപുരം: ആലപ്പുഴയിൽ 16 മുതൽ 20 വരെ നടക്കുന്ന എ.ഐ.ടി.യു.സി ദേശീയസമ്മേളനത്തിന്റെ പതാകദിനാചരണം ജില്ലയിൽ നടന്നു. മണ്ഡലം,മേഖലാ കേന്ദ്രങ്ങൾ,തൊഴിലിടങ്ങൾ,യൂണിറ്റുകൾ,യൂണിയൻ ഓഫീസുകൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിലും തൊഴിലാളി ഭവനങ്ങളിലും പ്രവർത്തകർ പതാകയുയർത്തി.
എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിൽ ഓഫീസായ പി.എസ് സ്മാരകത്തിൽ ജില്ല പ്രസിഡന്റ് സോളമൻ വെട്ടുകാടും ജില്ലാ കൗൺസിൽ ഓഫീസായ സുഗതൻ സ്മാരകത്തിൽ സെക്രട്ടറി മീനാങ്കൽ കുമാറും പതാക ഉയർത്തി.സുനിൽ മതിലകം,പി.എസ്.നായിഡു, ജയപ്രകാശ്,എസ്.വിനോദ്,മൈക്കിൾ ബാസ്റ്റിൻ,സ്റ്റീഫൻ,രമേശ്, ഗണേശൻ നായർ,രഘുവരൻ,അജികുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചാല മലക്കറി മാർക്കറ്റിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്. നായിഡു, ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ഓഫീസിന് മുന്നിൽ ജില്ലാ വൈസ് എം.ശിവകുമാർ, മ്യൂസിയം ജംഗ്ഷനിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ മതിലകം,കാർഷിക കോളേജിന് മുന്നിൽ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. മധുസൂദനൻ നായർ,തമിഴ്നാട് പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡിൽ മീനാങ്കൽ കുമാർ,ഗാന്ധി പാർക്ക് ഒാട്ടോ സ്റ്റാൻഡിൽ സോളമൻ വെട്ടുകാട്, തമ്പാനൂർ റെയിൽ പ്രീപെയ്ഡിലും തമ്പാനൂർ കെ.എസ്.ആർ.ടി.സി പ്രീ പെയ്ഡിലും സുനിൽ മതിലകം,സ്റ്റാച്യു ഓട്ടോ സ്റ്റാൻഡിൽ മൈക്കിൾ ബാസ്റ്റിൻ,പവർ ഹൗസ് ഓട്ടോ സ്റ്റാൻഡിൽ ഗണേശൻ നായർ,പേട്ട കെപ്കോയ്ക്ക് മുന്നിൽ വർക്കിംഗ് വിമെൻസ് സെക്രട്ടറി സി. ഉദയകല എന്നിവർ പതാകയുയർത്തി. വിവിധ സ്ഥലങ്ങളിൽ വിപിൻ തമ്പാനൂർ, സെയ്തലി, രഘുവരൻ, അജികുമാർ, കെ.വി. അശോകൻ,അരുൺ,രഞ്ചു ചാല സജാദ് ,ചാല കുമാർ,അമേയകാന്ത്, രഞ്ജിത്, അജയകുമാർ എന്നിവർ പങ്കെടുത്തു.