പാലോട്:പെരിങ്ങമ്മല മുള്ളുവിള റെസിഡൻസ് അസോസിയേഷനും നെടുമങ്ങാട് അൽ-ഹിബ കണ്ണാശുപത്രിയും ചേർന്ന് സംഘടിപ്പിച്ച സൗജന്യ നേത്രരോഗ മെഡിക്കൽ ക്യാമ്പ് ഫ്രാറ്റ് മേഖല സെക്രട്ടറി തെന്നൂർ ഷിഹാബ് ഉദ്ഘാടനം ചെയ്തു.മുള്ളുവിള സജീവൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സുഹാന,അസോസിയേഷൻ ഭാരവാഹികളായ എ.ആർ.സജീന,എസ്.മുഹമ്മദ്‌ ഷാഫി,എ.സൈഫുദ്ധീൻ,ബി.സുധീർ,എം.ബിനിൽ കുമാർ,എസ്.സീന,എൻ.ജാസിയ, കെ.നവാസ്,സി.മെഹർബാൻ തുടങ്ങിയവർ പ്രസംഗിച്ചു.