general

ബാലരാമപുരം: സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാൻ അർഹത നേടി കോട്ടുകാൽക്കോണം എം.സി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കോട്ടുകാൽക്കോണം ശ്രീഭവനിൽ സജിത്കുമാറും ആറാം ക്ലാസ് വിദ്യാർത്ഥിയായ പനയറക്കുന്ന് ഇടുവ വലിയവിള പുത്തൻവീട്ടിൽ ശ്രീക്കുട്ടിയുമാണ് ശാസ്ത്ര കോൺഗ്രസിലേക്ക് പോകാനൊരുങ്ങുന്നത്. ജില്ലാതലത്തിൽ അവതരിപ്പിച്ച 355 പ്രൊജക്ടുകളിൽ നിന്നാണ് ഇരുവരുടെയും പ്രൊജക്ട് ശ്രദ്ധേയമായി മാറിയത്.സ്കൂൾ അദ്ധ്യാപിക വിമല ടീച്ചറുടെ ഗൈഡൻസിൽ വെള്ളായണി കായലിലെ മത്സ്യ സമ്പത്തിനെക്കുറിച്ചുള്ള പഠനമാണ് ഗവേഷണ വിഷയമാക്കിയിരുന്നത്.വെള്ളായണി കായലിൽ മത്സ്യ സമ്പത്ത് ക്ഷയിക്കാനിടയായ സാഹചര്യം,​അനുബന്ധ കാരണങ്ങൾ ഇവയൊക്കെയായിരുന്നു പ്രൊജക്ടിലൂടെ പഠനവിഷയമാക്കിയത്.