
കിളിമാനൂർ:നിയന്ത്രണം വിട്ട ഇരുചക്ര വാഹനം വൈക്കോൽ ലോറിയിൽ ഇടിച്ച് യുവാവ് മരിച്ചു.പിരപ്പൻകോട് മത്തനാട് പാറയിൽ വീട്ടിൽ വിജയന്റെയും രതിയുടെയും മകൻ വിഷ്ണു ( 31) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ പോത്തൻകോട് കാട്ടായിക്കോണം നരിക്കൽ വച്ചായിരുന്നു അപകടം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന വൈക്കോൽ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു .