p

2022 ജൂലായ് 19: തുറമുഖ നിർമ്മാണം നിറുത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ മത്സ്യത്തൊഴിലാളികളുടെ സമരം

ആഗസ്റ്റ് 16: തുറമുഖ നിർമ്മാണം തടസപ്പെടുത്തി പദ്ധതി പ്രദേശത്തിന് മുന്നിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ സമരപ്പന്തൽ ഉയർന്നു

ആഗസ്റ്റ് 18: സമരസമിതിയുമായി ആദ്യത്തെ മന്ത്രിസഭാ ഉപസമിതി യോഗം. ഏഴ് ആവശ്യങ്ങളുമായി സമരസമിതി

ആഗസ്റ്റ് 21: രണ്ടാമത്തെ മന്ത്രിസഭാ ഉപസമിതിയും തീരുമാനമാകാതെ പിരിഞ്ഞു

ആഗസ്റ്റ് 25: മുഖ്യമന്ത്രിയും ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റൊയു തമ്മിൽ ക്ലിഫ് ഹൗസിൽ ചർച്ച

സെപ്‌തംബർ 11: ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഹുൽഗാന്ധിയെ കണ്ട് സമരനേതാക്കൾ

സെപ്‌തംബർ 13: വീണ്ടും മന്ത്രിസഭാ ഉപസമിതി യോഗം

സെപ്‌‌തംബർ 16: നഗരം വളഞ്ഞ് സമരസമിതിയുടെ വമ്പൻ സമരം,തുറമുഖ പ്രദേശത്ത് വളളങ്ങൾ കത്തിച്ചു

സെപ്‌‌തംബർ 18: സെക്രട്ടേറിയറ്റിന് മുന്നിൽ തുറമുഖത്തിനെതിരെ സാംസ്‌കാരിക കൂട്ടായ്‌മ

സെപ്‌തംബർ 19: തുറമുഖത്തിനുള്ളിലേയ്ക്ക് തള്ളിക്കയറി സമരസമിതി.ബാരിക്കേഡുകൾ മറിച്ചിട്ടു. കവാടത്തിനുള്ളിലും സമരപ്പന്തൽ

സെപ്‌തംബർ 21: ഗവർണറെ കണ്ട് സമരസമിതി. ഇടപെടുമെന്ന് ഉറപ്പ്

സെപ്‌തംബർ 22: തീരുമാനമാകാതെ മന്ത്രിസഭാ ഉപസമിതി യോഗം

സെപ്‌തംബർ 24: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി സമവായ ചർച്ചകൾ. അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം

സെപ്‌തംബർ 27: അദാനി ഗ്രൂപ്പ് കോടതിയിലേയ്ക്ക്

ഒക്‌ടോബർ 2: തുറമുഖ നിർമ്മാണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനകീയ കൂട്ടായ്‌മയുടെ സമരം ആരംഭിക്കുന്നു

ഒക്ടോബർ 7: മത്സ്യത്തൊഴിലാളി പ്രതിനിധിയെ ഉൾപ്പെടുത്താതെ തീരശോഷണം പഠിക്കാൻ സർക്കാരിന്റെ വിദഗ്ദ്ധ സമിതി

ഒക്‌ടോബർ 29: സമരത്തിന് പിന്തുണ നൽകുന്ന സന്നദ്ധ സംഘടനകൾക്ക് വിദേശഫണ്ടെന്ന ആരോപണത്തിന്മേൽ ഇന്റലിജൻസ് അന്വേഷണം

നവംബർ 2: സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് നോട്ടീസ്

നവംബർ 16: സമരസമിതിയുമായി ചീഫ് സെക്രട്ടറിയുടെ ചർച്ച

നവംബർ 24: നിർമ്മാണം പുനരാരംഭിക്കുന്നത് തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ

നവംബർ 26: കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർമ്മാണത്തിനുളള കല്ലുകളുമായെത്തിയ ലോറികൾ സമരസമിതി തടഞ്ഞതിൽ സംഘർഷം. ആർച്ച് ബിഷപ്പ് അടക്കം പ്രതികളാകുന്നു

നവംബർ 27: വിഴിഞ്ഞം സ്റ്റേഷൻ തകർത്ത് സമരസമിതി പ്രവർത്തകർ. പൊലീസ് സ്റ്റേഷന് നേരെ ആക്രമണം

നവംബർ 29: സമരസമിതിൽ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ അടക്കമുള്ള സംഘടനകളുടെ സാന്നിദ്ധ്യമെന്ന് കേരളകൗമുദി വാർത്ത. ബാഹ്യ ഇടപെടലുണ്ടെന്ന മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ പ്രതികരണം രാഷ്‌ട്രീയ വിവാദമാകുന്നു

ഡിസംബർ 1: കേന്ദ്രസേനയെ രംഗത്തിറക്കണമെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ. പിന്തുണച്ച് സംസ്ഥാനം

ഡിസംബർ 3: സമവായ നീക്കത്തിന് ചുക്കാൻ പിടിച്ച് കർദിനാർ ക്ലീമിസ് കാതോലിക്കാ ബാവ. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായും ചർച്ച

ഡിസംബർ 4: സമരത്തിൽ മയപ്പെട്ട് സഭയുടെ സർക്കുലർ

ഡിസംബർ 5: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച. ലത്തീൻ സഭയുടെ സമവായ ഫോർമുല സർക്കാർ തള്ളി. നിലപാട് ലത്തീൻസഭയെ അറിയിച്ചു. തീരുമാനമറിയിക്കാൻ സമയം വേണമെന്ന് സഭ.

ഡിസംബർ 6: വിഴിഞ്ഞത്ത് 10 ഉറപ്പുകളുമായി സർക്കാർ. സമരം അവസാനിപ്പിച്ച് സമരസമതിയുടെ പ്രഖ്യാപനം