ryfuparodham

തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കൽ കാരണം പി.എസ്.സിയിൽ ഒഴിവ് റിപ്പോർട്ട് ചെയ്യാതിരുന്ന ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫ് പ്രവർത്തകർ സംസ്ഥാന നഗരകാര്യ ഡയറക്ടർ അരുൺ കെ. വിജയനെ തടഞ്ഞുവച്ചു.

പ്രതിഷേധത്തിന് ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി വിഷ്ണു മോഹൻ, സുനി മഞ്ഞമല, യു.എസ്. ബോബി, ശ്യാം പള്ളിശേരിക്കൽ, സിയാദ് കോയിവിള, ആര്യ ദേവി, ത്രിദീപ്കുമാർ, ഷെഫീഖ് മൈനാഗപ്പള്ളി, രാലുരാജ് എന്നിവർ നേതൃത്വം നൽകി. മൂന്നര മണിക്കൂറോളം പ്രതിഷേധിച്ച പ്രവർത്തകരെ മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തു നീക്കി.