bus

ആര്യനാട്: കെ.എസ്.ആർ.ടി.സി ബസ് കോട്ടൂർ ആനപ്പാർക്കിനു മുന്നിലെ പൈപ്പ് ലൈൻ കുഴിയിൽ വീണു. ആര്യനാട് ഡിപ്പോയിലെ സി.ആർ സെവൻ എന്ന ബസാണ് ചെളിക്കുഴിയിൽ താഴ്ന്നത്. കാവടിമൂല മുതൽ കാപ്പുകാട് ആന പാർക്ക് വരെയുള്ള രണ്ടര കിലോമീറ്റർ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങളായി. പാർക്കിലെത്തുന്നതടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡ് വഴി കടന്നുപോകുന്നത്. റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിന് വനം വകുപ്പും കുറ്റിച്ചൽ ഗ്രാമപഞ്ചായത്തും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.പാർക്കിന്റെ രണ്ടാംഘട്ട പണി ആരംഭിക്കുമ്പോൾ മാത്രമേ റോഡ് പണി ചെയ്യാനാവൂ എന്നാണ് അധികൃതർ. അതേസമയം ഈ റോഡുപണി വനം വകുപ്പിനെ ഏൽപ്പിച്ചതായി കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ പറയുന്നു. ബസ് കുഴിയിൽ വീണതോടെ ഉച്ചയ്ക്ക് 12.40 നുള്ള തിരുവനന്തപുരം ട്രിപ്പും മുടങ്ങി.