
പറവൂർ: കണ്ണൻകുളങ്ങര കാരക്കാട്ട് സ്ട്രീറ്റ് പുത്തൻമഠത്തിൽ പരേതനായ രാമസ്വാമി അയ്യരുടെ ഭാര്യ സി.പി. തങ്കമ്മാൾ (തങ്കം -94) നിര്യാതയായി. നിവേദ്യം സിനിമയിൽ നായികയുടെ മുത്തശിയായും മോഹൻലാലിനോടൊപ്പം പരസ്യചിത്രത്തിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മക്കൾ: കെ.ആർ. ചന്ദ്രൻ (പറവൂർ സമൂഹം ഹൈസ്കൂൾ മുൻ മാനേജർ), രാധ, പരേതനായ ശിവദാസ്, മരുമക്കൾ: ഗിരിജ, പത്മനാഭൻ, ലത.