വർക്കല :ശിവഗിരി എസ്. എൻ കോളേജിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് തിളക്കമാർന്ന വിജയം.കെ.എസ്. യു എ.ഐ.എസ്.ഐ അവിശുദ്ധ കൂട്ടുകെട്ടിനെ തറപറ്റിച്ചാണ് ഏഴ് ജനറൽ സീറ്റിൽ ആറെണ്ണത്തിലും എസ്.എഫ്.ഐ സാരഥികൾ വിജയം നേടയിത്. വിജയിച്ചവർ: എസ്. ആർ രൂപേഷ് (ചെയർമാൻ), സാറ (ജനറൽ സെക്രട്ടറി), നിഷേട്ട (ആർട്സ് ക്ലബ് സെക്രട്ടറി), സൈദാലി (മാഗസിൻ എഡിറ്റർ), വർഷ, ഷിബിൻ ഷാബിർ (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലേഴ്സ് ),അമീറ, സുൽത്താന, ആതിര, അനഘ (വനിതാ പ്രതിനിധികൾ). എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. ഉജ്ജ്വല വിജയം നേടിയ വിദ്യാർത്ഥികളെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി.ജോയി എം.എൽ.എ, വർക്കല ഏരിയ സെക്രട്ടറി എം.കെ. യൂസഫ്,വർക്കല നഗരസഭാ അദ്ധ്യക്ഷൻ കെ.എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ, ഡി.വൈ.എഫ്. ഐ ബ്ലോക്ക് പ്രസിഡന്റ് ആർ സൂരജ്, സെക്രട്ടറി ലെനിൻ രാജ്, എസ്.എഫ്. ഐ ഏരിയ പ്രസിഡന്റ് എബിൻ, സെക്രട്ടറി ജിത്ത്, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ അഭിനന്ദിച്ചു.