kerala

തിരുവനന്തപുരം: കേരളസർവകലാശാല ഇന്ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ/ എം.എസ്‌സി/എം കോം (വിദൂര വിദ്യാഭ്യാസം), മൂന്നാം സെമസ്റ്റർ എം.എസ്‌സി/എം കോം (കൊവിഡ് സ്‌പെഷ്യൽ) അവസാന വർഷ ബി.എ. (പാർട്ട് III) പ്രൈവറ്റ് രജിസ്‌ട്രേഷൻ ഡിഗ്രി പരീക്ഷകൾ മാറ്റിവച്ചു.

ഇന്ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്‌സി. ജിയോളജി പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ എട്ടിലേക്ക് മാറ്റി.

ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ എൽ. ബി./ബി കോം എൽ എൽ.ബി /ബി.ബി.എ എൽ എൽ.ബി പരീക്ഷകൾ 20 മുതൽ ആരംഭിക്കും.

രണ്ടാം സെമസ്റ്റർ യൂണിറ്ററി (റഗുലർ /സപ്ലിമെന്ററി/മേഴ്സിചാൻസ്) എൽ എൽ.ബി ഡിഗ്രി പരീക്ഷ ടൈംടേബിൾ വെബ്‌സൈറ്റിൽ.