തിരുവനന്തപുരംണജയിൽ ക്ഷേമ ദിനാഘോഷ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് അട്ടക്കുളങ്ങര വനിതാ ജയിൽ അങ്കണത്തിൽ ജയിൽ വകുപ്പ് മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ നിർവഹിക്കും. ജയിൽ ആസ്ഥാന കാര്യാലയം ഡി.ഐ.ജി വിനോദ്കുമാർ എം.കെ.അദ്ധ്യക്ഷത വഹിക്കും.വനിതാ ജയിൽ സൂപ്രണ്ട് സോഫീയ ബിവി.എസ്,ചീഫ് വെൽഫെയർ ഓഫീസർ ലക്ഷ്മി.കെ,ചലച്ചിത്ര താരം ജയകൃഷ്ണൻ,സെൻട്രൽ ജയിൽ സൂപ്രണ്ട് സത്യരാജ് .ഡി,സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ് എന്നിവർ സംസാരിക്കും.