തിരുവനന്തപുരം: കേരള സർവകലാശാലയ്‌ക്കു കീഴിലുള്ള കോളേജ്‌ യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മിന്നും വിജയം. തിരഞ്ഞെടുപ്പ് നടന്ന 70ൽ 64 കോളേജിലും എസ്.എഫ്.ഐ ജയിച്ചു.ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 33 കോളേജിൽ 30,കൊല്ലത്ത്‌ 19ൽ 18, ആലപ്പുഴയിൽ 16ൽ 15, പത്തനംതിട്ടയിൽ രണ്ടിൽ ഒന്നും യൂണിയനുകൾ എസ്‌.എഫ്‌.ഐ നേടി. ജില്ലയിൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് കുളത്തൂർ, വൈറ്റ് മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് പനച്ചമൂട്, ഇടഞ്ഞി കോളേജ്, കെ.എൻ.എം കാഞ്ഞിരംകുളം, മാധവകവി കോളേജ് മലയിൻകീഴ്, സി.എസ്.ഐ കോളേജ് മുളയറ, സരസ്വതി കോളേജ്, ക്രിസ്ത്യൻ കോളേജ്, കെ.ഐ.സി.എം.എ, വിഗ്യാൻ കോളേജ്, ക്രൈസ്റ്റ് നഗർ കോളേജ്, മദർതെരേസ കോളേജ്, നാഷണൽ കോളേജ്, മ്യൂസിക് കോളേജ്, ഗവ. കോളേജ് ആറ്റിങ്ങൽ, മന്നാനിയ കോളേജ് പാങ്ങോട്, ശ്രീ ശങ്കര അൺ എയ്ഡഡ്,​ കെ.ടി.സി.ടി,​ എസ്.എൻ കോളേജ് വർക്കല, ഗവ. കോളേജ് നെടുമങ്ങാട്, യൂണിവേഴ്സിറ്റി കോളേജ്, ആർട്സ് കോളേജ്, വിമൻസ് കോളേജ്, സംസ്‌കൃത കോളേജ്, ഗ്രിഗോറിയൻ, ഗവ.കോളേജ് കാര്യവട്ടം, എസ്.എൻ.സി ചെമ്പഴന്തി, എസ്.എൻ സെൽഫ്, എ.ജെ കോളേജ്, സെന്റ് സേവിയേഴ്സ് തുമ്പ എന്നിവിടങ്ങളിൽ എസ്.എഫ്.ഐ യൂണിയൻ വിജയിച്ചു.