
വെഞ്ഞാറമൂട്:വാമനപുരം ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകർഷക സംഗമം ക്ഷീര വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.ബ്ലോക്കിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദനവും സംഭരണവും നടത്തിയ കർഷകരെയും ക്ഷീര സംഘങ്ങളെയും മന്ത്രി ആദരിച്ചു.സംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന സെമിനാറും വിവിധ ഇനം കന്നുകാലികളുടെ പ്രദർശനവും നടന്നു. തേമ്പാമൂട് അഹമ്മദ് പിള്ള സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ,ക്ഷീരകർഷകർ എന്നിവരും പങ്കെടുത്തു.