hi

വെഞ്ഞാറമൂട്:മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ ഭിശേഷി ദിനത്തോടനുബന്ധിച്ച് രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസും പരിചരണ ക്ലാസും സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കുതിര കുളം ജയൻ ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.സഫീറത്ത് ബീവി സ്വാഗതം പറഞ്ഞു.ഡോ.രവി പ്രസാദ് ക്ലാസ്സുകൾ നയിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമിറ്റി ചെയർമാൻ സുരേഷ് കുമാർ , ഐ. സി.ഡി. എസ് സൂപ്പർവൈസർ വനജ കുമാരി , വാർഡ് മെമ്പർ മാർ,അങ്കണവാടി ടീച്ചേഴ്സ്,രക്ഷകർത്താക്കൾ എന്നിവർ സംസാരിച്ചു.അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ നന്ദി പറഞ്ഞു.