endo

കിളിമാനൂർ:പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തും പോസ്റ്റൽ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന അഞ്ചു വയസു വരെയുള്ള പഞ്ചായത്ത് പരിധിയിലെ കുട്ടികൾക്കുള്ള ആധാർ എൻഡോവ്‌മെന്റ് ഉദ്ഘാടനം പ്രസിഡന്റ് കെ.രാജേന്ദ്രൻ നിർവഹിച്ചു.പഞ്ചായത്തിലെ എല്ലാ കുട്ടികൾക്കും ആധാർ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.എൻ.സലിൽ അദ്ധ്യക്ഷത വഹിച്ചു.പോസ്റ്റൽ ഡിവിഷൻ അസിസ്റ്റന്റ് സൂപ്രണ്ട് ജയറാണി സ്വാഗതം പറഞ്ഞു.പോസ്റ്റ് പെയ്‌മെന്റ് ബാങ്ക് മാനേജർ അരവിന്ദ് രാജ്,പി.എൽ.ഐ ഡവലമെന്റ് ഓഫീസർ ജെയിംസ് ജെറാൾഡ്,കിളിമാനൂർ പോസ്റ്റ് മാസ്റ്റർ ഹരിഹരൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വി.ഷീബ,പഞ്ചായത്ത് അംഗങ്ങളായ ശ്യാംനാഥ്,രതി പ്രസാദ് എന്നിവർ പങ്കെടുത്തു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ബാസിമ ബീഗം നന്ദി പറഞ്ഞു.