job

കിളിമാനൂർ:പഴയകുന്നുമ്മൽ പഞ്ചായത്തിലെ തൊഴിൽ സഭ കിളിമാനൂർ ടൗൺ യു.പി.എസിൽ ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ എൻ.സലിൽ അദ്ധ്യക്ഷത വഹിച്ചു.ശ്യാംനാഥ് സ്വാഗതം പറഞ്ഞു.ടൗൺ യു.പി.എസ് കിളിമാനൂർ,ഗവൺമെന്റ് എച്ച്.എസ്.എസ് തട്ടത്തുമല,അടയമൺ യു.പി.എസ്,അടയമൺ എൽ.പി.എസ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച തൊഴിൽ സഭകളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ വൈസ് പ്രസിഡന്റ് എസ്.വി ഷീബ,സ്ഥിരം സമിതി അംഗങ്ങളായ ജി.എൽ.അജീഷ്,എസ്.സിബി,ദീപ പഞ്ചായത്ത് അംഗങ്ങളായ കെ.സുമ,ബി.ഗിരിജ കുമാരി,പി. ഹരീഷ്,സുമസുനിൽ,രതി പ്രസാദ്,ശ്രീലത, അജ്മൽ,ഷൈജ,ഷീജ സുബൈർ,എസ്. അനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.ഷീല,എൻ.സരളമ്മ, സജികുമാർ എന്നിവർ സംസാരിച്ചു.