vijay

സിനിമയിൽ 30 വർഷം പൂർത്തിയാക്കി വിജയ്. ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ 30 നവജാത ശിശുക്കൾക്ക് സ്വർണമോതിരവും വസ്‌ത്രങ്ങളും സമ്മാനിച്ചു. അഡയാർ സർക്കാർ മെറ്റേണിറ്റി ആശുപത്രിയിലെ കുട്ടികൾക്കാണ് സമ്മാനം. നേരത്തെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിലെ നവജാത ശിശുക്കൾക്കും വിജയ് ആരാധകർ സ്വർണമോതിരം സമ്മാനിച്ചിരുന്നു. അതേസമയം വംശി പൈഡപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് ആണ് വിജയ്‌യുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജനുവരിയിൽ പൊങ്കൽ റിലീസായി ഒരുങ്ങുന്ന ചിത്രത്തിൽ രശ്‌മിക മന്ദാന ആണ് നായിക. നടൻ ചിമ്പു ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നു.