തിരുവനന്തപുരം: നിയമനാംഗീകാരത്തിനും സ്പാർക്ക് ഭേദഗതിക്കുമെതിരെ ഒാൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ഏകദിന സത്യഗ്രഹവും സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഒ.കെ ജയകൃഷ്ണൻ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എസ് സജികുമാർ, എ.കെ.എസ്.ടി.യു സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം. മഹേഷ് കുമാർ, ബിജിത, ശരത്ചന്ദ്രൻ നായർ, എഫ്. വിത്സൺ, സിന്ധു, ജയലത തുടങ്ങിയവർ പങ്കെടുത്തു.