laptop

തിരുവനന്തപുരം: കോക്കോണിക്സിലൂടെ പുതിയ ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ അറിയിച്ചു. ഒരു മോഡലിൽ ചെറിയ പ്രശ്നമുണ്ടായി അത് പരിഹരിച്ചെന്നും. പദ്ധതി പ്രകാരം 12,636 കോക്കോണിക്സ് ലാപ്ടോപ്പുകൾ ഇതുവരെ നിർമ്മിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. 14,990 മുതൽ 85,000രൂപ വരെയുള്ള ലാപ്ടോപ്പുകൾ കോക്കോണിക്സ് നിർമ്മിച്ച് നേരിട്ടും ഓൺലൈനായും വില്പന നടത്തി. ലാപ്ടോപ്പുകൾ കമ്പനി നേരിട്ടും ഓൺലൈൻ പോർട്ടലുകളായ ഗവണ്മെന്റ് ഇ-മാർക്കറ്റ് പ്ലേസ്,ആമസോൺ,ഫ്ലിപ്കാർട്ട്,സ്നാപ്പ് ഡീൽ,ഷോപ്ക്ലസ്,പേ ടി.എം,ടാറ്റ ക്ലിക്,അപ്പാരിയോ,സി.എസ്.സി ഇ-ഗ്രാമീൺ, കോക്കോണിക്സിന്റെ വെബ്സൈറ്റായ ഇ-കോമേഴ്സ് എന്നിവ വഴിയാണ് വില്പനയെന്നും മന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.