urfi

കൗമാരക്കാരായ ആൺകുട്ടികൾ തന്നെ വിളിച്ച് ശല്യപ്പെടുത്തുകയാണെന്ന് നടിയും മോഡലുമായ ഉർഫി ജാവേദ്. ഒരു പയ്യനും അയാളുടെ പത്ത് സുഹൃത്തുക്കളും ചേർന്നാണ് വിളിക്കുന്നതെന്നും ഇവർക്കെതിരെ പാെലീസിൽ പരാതി കൊടുക്കുകയാണെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഉർഫി പങ്കുവച്ചു.

പത്തുവർഷമായി ഞാൻ ഒരേ മൊബൈൽ നമ്പർ തന്നെയാണ് ഉപയോഗിക്കുന്നത്. എവിടുന്നാണ് എന്റെ നമ്പർ ഇവർക്ക് കിട്ടിയതെന്ന് അറിയില്ല. അവർ എന്നെ വിളിച്ച് അധിക്ഷേപിക്കുകയാണ്. ഇൗ കുട്ടികൾക്ക് എന്താണ്പ്രശ്നം? ഒരു കാരണവുമില്ലാതെ എന്നെ ശല്യപ്പെടുത്തുന്നു. ഉർഫി പറയുന്നു. ഉർഫിയുടെ വസ്ത്രധാരണം പുരുഷൻമാരെ വഴിതെറ്റിക്കുമെന്ന് അടുത്തിടെ പ്രശസ്ത എഴുത്തുകാരൻ ചേതൻ ഭഗത് പറഞ്ഞിരുന്നു. പുരുഷൻമാരുടെ സ്വഭാവത്തിന് സ്ത്രീകളുടെ വസ്ത്രത്തെ കുറ്റം പറയുന്നത് എൺപതുകളിലെ ചിന്തയാണെന്നായിരുന്നു ഉർഫിയുടെ മറുപടി.