gov

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി അക്കാഡമിക് വിദഗ്ദ്ധരെ ചാൻസലറാക്കാനുള്ള ബിൽ നിയമമായാൽ, മുഖ്യമന്ത്രിയും മൂന്ന് വകുപ്പ് മന്ത്രിമാരും സ്വകാര്യ വ്യക്തിയായ ചാൻസലറുടെ ഉത്തരവ് അനുസരിക്കേണ്ടി വരും. ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.

ഡിജിറ്റൽ, ഫിഷറീസ്, കാർഷികം, വെറ്ററിനറി സർവകലാശാലകളുടെ നിയമ പ്രകാരം ചാൻസലറുടെ രേഖാമൂലമുള്ള ഉത്തരവുകൾ അനുസരിക്കാൻ പ്രോ-ചാൻസലർ ബാദ്ധ്യസ്ഥനാണ്. മന്ത്രിസഭയുടെ നിയമനാധികാരിയായ ഗവർണർ ചാൻസലറായിരിക്കുമ്പോൾ ഇതിൽ കുഴപ്പമില്ലെങ്കിലും, സ്വകാര്യ വ്യക്തിയാവുമ്പോൾ

ഈ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാവും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിയമസഭയോട് മാത്രമാണ് കൂട്ടുത്തരവാദിത്വം.

ഡിജിറ്റൽ സർവകലാശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഫിഷറീസിൽ മന്ത്രി വി. അബ്ദു റഹിമാൻ, വെറ്ററിനറിയിൽ മന്ത്രി ജെ. ചിഞ്ചുറാണി, കാർഷികത്തിൽ മന്ത്രി പി. പ്രസാദ് എന്നിവരാണ് പ്രോ-വി.സിമാർ. ചാൻസലറായി നിയമിക്കപ്പെടുന്നയാളുടെ രേഖാമൂലമുള്ള ഉത്തരവുകൾ അനുസരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ബാദ്ധ്യസ്ഥരാവും. ഇത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിക്ക് ഇടയാക്കും. കോടതികളുടെയോ ഗവർണറുടെയോ അല്ലാത്ത ഉത്തരവുകൾ മന്ത്രിസഭാംഗങ്ങൾ അനുസരിക്കുന്നത് നിയമവിരുദ്ധവും സത്യപ്രതിജ്ഞാലംഘനവുമാവും. സർവകലാശാലകളിലെ ചടങ്ങുകളിൽ പ്രോട്ടോക്കോൾ പ്രകാരം മുഖ്യമന്ത്രിക്കും മുകളിലായിരിക്കും ചാൻസലർ.

യു.ജി.സിക്കും കോടതി

വിധിക്കും വിരുദ്ധം

#വൈസ് ചാൻസലറുടെ താത്കാലിക ചുമതല പി.വി.സിക്ക് നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്കും ഹൈക്കോടതി ഉത്തരവിനുമെതിരാണ്. വി.സിക്കൊപ്പം കാലാവധി തീരുന്ന വ്യവസ്ഥയിലാണ് പി.വി.സിയുടെ നിയമനം.

#ഒരു ദിവസത്തേക്കാണെങ്കിലും യോഗ്യതയില്ലാത്തവർക്ക് വി.സിയുടെ ചുമതല നൽകരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. വി.സിയുടെ ശുപാർശയിൽ സിൻഡിക്കേറ്റ് നിയമിക്കുന്ന പി.വി.സിക്ക് യു.ജി.സി നിർദ്ദേശിക്കുന്ന യോഗ്യതകളുണ്ടാവണമെന്നില്ല.

ചാ​ൻ​സ​ല​റെ​ ​മാ​റ്റൽ
ബി​ൽ​ ​ഇ​ന്ന് ​സ​ഭ​യിൽ

■​എ.​ജി​യെ​ ​വി​ളി​ച്ചു​ ​വ​രു​ത്ത​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷം
തി​രു​വ​ന​ന്ത​പു​രം​:​ ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​ഗ​വ​ർ​ണ​റെ​ ​നീ​ക്കു​ന്ന​തി​നു​ളള
സ​ർ​വ​ക​ലാ​ശാ​ലാ​ ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​ഇ​ന്ന് ​നി​യ​മ​സ​ഭ​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കും.
ബി​ല്ലി​ൽ​ ​ഒ​ട്ട​ന​വ​ധി​ ​നി​യ​മ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​ട​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ലും,​ ​പൊ​തു​ജ​ന​ങ്ങ​ളി​ലും​ ​നി​യ​മ​സ​ഭാ​ ​സാ​മാ​ജി​ക​രി​ലും​ ​നി​ര​വ​ധി​ ​സം​ശ​യ​ങ്ങ​ളു​ള്ള​തി​നാ​ലും​ ​സ​ഭ​യി​ലേ​ക്ക് ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​നെ​ ​വി​ളി​ച്ചു​ ​വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കോ​ൺ​ഗ്ര​സ് ​അം​ഗം​ ​പി.​സി.​ ​വി​ഷ്ണു​നാ​ഥ് ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ ​ഷം​സീ​റി​ന് ​ക​ത്ത് ​ന​ൽ​കി.14​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​ഭ​ര​ണ​ ​നി​ർ​വ​ഹ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​മ​ഗ്ര​ ​മാ​റ്റ​ത്തി​ന് ​നി​ദാ​ന​മാ​കു​ന്ന​ ​നി​യ​മ​നി​ർ​മാ​ണ​ത്തി​ൽ​ ​ഒ​ട്ട​ന​വ​ധി​ ​നി​യ​മ​പ്ര​ശ്ന​ങ്ങ​ള​ട​ങ്ങു​ന്നു.​ ​നി​യ​മ​ത്തി​ലെ​ ​വ്യ​വ​സ്ഥ​ക​ൾ​ ​സം​ബ​ന്ധി​ച്ച് ​ധാ​രാ​ളം​ ​സം​ശ​യ​ങ്ങ​ൾ​ ​പൊ​തു​സ​മൂ​ഹ​വും​ ​ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.​ ​നി​യ​മ​ത്തി​ന്റെ​ ​സാ​ധു​ത​യെ​യും,​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ​ ​നി​ല​വാ​രം​ ​കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​ന​ട​പ​ടി​ക​ളെ​യും​ ​സം​ബ​ന്ധി​ച്ച് ​നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് ​ഒ​ട്ടേ​റെ​ ​സം​ശ​യ​ങ്ങ​ളു​ണ്ടെ​ന്നും​ ​ക​ത്തി​ൽ​ ​പ​റ​യു​ന്നു.

എ.​ജി​ ​മു​മ്പ് ​സ​ഭ​യിൽ
ഹാ​ജ​രാ​യ​ത് 94ൽ

1994​ൽ​ ​പ​ഞ്ചാ​യ​ത്തി​രാ​ജ് ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​ന്റെ​ ​വ​കു​പ്പു​ ​തി​രി​ച്ചു​ള്ള​ ​ച​ർ​ച്ച​യി​ൽ​ ​അ​ന്ന​ത്തെ​ ​പ്ര​തി​പ​ക്ഷ​ത്ത് ​നി​ന്നു​യ​ർ​ന്ന​ ​സ​മാ​ന​മാ​യ​ ​ആ​വ​ശ്യം​ ​പ​രി​ഗ​ണി​ച്ച് ​സ​ഭ​യി​ൽ​ ​അ​ഡി​ഷ​ണ​ൽ​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​ഹാ​ജ​രാ​യി.​ ​അ​‌​‌​‌​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ന്റെ​ ​ചു​മ​ത​ല​ ​അ​ദ്ദേ​ഹം​ ​വ​ഹി​ച്ചി​രു​ന്ന​തി​നാ​ലാ​ണി​ത്.​ ​ബി​ൽ​ ​ച​ർ​ച്ച​യി​ലു​ട​നീ​ളം​ ​അ​ദ്ദേ​ഹം​ ​പ​ങ്കെ​ടു​ത്തു.
1957​ലെ​ ​വി​ദ്യാ​ഭ്യാ​സ​ ​ബി​ൽ​ ​ച​ർ​ച്ച​യി​ലും,​ 59​ലെ​ ​കാ​ർ​ഷി​ക​ ​ബ​ന്ധ​ ​ബി​ൽ​ ​ച​ർ​ച്ച​യി​ലും​ ,1969​ലെ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ബി​ൽ​ ​ച​ർ​ച്ച​യി​ലും​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​സ​ഭ​യി​ൽ​ ​ഹാ​ജ​രാ​യി.