തിരുവനന്തപുരം: വ്യാപാര ലൈസൻസ് പുതുക്കുമ്പോൾ കെട്ടിട ഉടമയുടെ സമ്മതപത്രം ആവശ്യമില്ലെന്ന സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി, ജനറൽ സെക്രട്ടറി ജി.നടരാജൻ,വർക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി മലപ്പുറം, വൈസ് പ്രസിഡന്റ് പി.എം.ഫാറൂഖ് ഹാജി,പി.കെ.ഫൈസൽ,കെരയത്ത് ഹമീദ് ഹാജി നാദാപുരം,റീഗൾ മുസ്തഫ മണ്ണാർക്കാട്,വി.ടി.മുഹമ്മദ് റാഫി കാളികാവ് എന്നിവർ പങ്കെടുത്തു.