p

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ മികച്ച ചികിത്സാ സേവനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് 9 കോടി രൂപയുടെ ഭരണാനുമതിയായി. അനസ്തേഷ്യ, കാർഡിയോളജി, റേഡിയോളജി, യൂറോളജി വിഭാഗങ്ങളിലും ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിലും കൂടുതൽ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനാണ് തുകയനുവദിച്ചതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.

വിവിധ ആശുപത്രികളിൽ അനസ്‌തേഷ്യ വിഭാഗത്തിൽ 2അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ, 5 മൾട്ടിപാരമോണിറ്റർ, കാപ്‌നോഗ്രാം ഇൻവേസീവ് പ്രഷർ മോണിറ്റർ, കാർഡിയോളജി വിഭാഗത്തിൽ 5 ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, 2 ഡിഫിബ്രിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ പേസിംഗ്, 1 ലൈവ് 4ഡി എക്കോ കാർഡിയോഗ്രാഫി സിസ്റ്റം, 5 പന്ത്രണ്ട് ചാനൽ ഇ.സി.ജി മെഷീൻ, 4 മൂന്ന് ചാനൽ ഇ.സി.ജി മെഷീൻ, 3 ട്രോപ് ടി/ഐ അനലൈസർ, 1 ത്രെഡ്മിൽ ടെസ്റ്റ് മെഷീൻ എന്നിവ സജ്ജമാക്കുന്നതിനാണ് തുക.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 1045​കോ​ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​റോ​ഡ് ​സം​ര​ക്ഷ​ണ​ ​ഫ​ണ്ടി​ലും​ ​റോ​ഡി​ത​ര​ ​സം​ര​ക്ഷ​ണ​ ​ഫ​ണ്ടി​ലും​ ​നി​ന്ന് ​ബ​ഡ്ജ​റ്റ് ​വി​ഹി​ത​ത്തി​ന്റെ​ ​മൂ​ന്നാം​ ​ഗ​ഡു​വാ​യി​ 1045.11​കോ​ടി​രൂ​പ​ ​അ​നു​വ​ദി​ച്ചു.​ ​റോ​ഡ് ​ഫ​ണ്ടി​ൽ​ ​നി​ന്ന് 393.04​കോ​ടി​യും​ ​റോ​ഡി​ത​ര​ഫ​ണ്ടി​ൽ​ ​നി​ന്ന് 652.06​യും​ ​ആ​ണ് ​ന​ൽ​കി​യ​ത്.

ശ​ബ​രി​മ​ല​:​ ​മാ​ർ​ഗ​നി​ർ​ദ്ദേശ
വീ​ഡി​യോ​യു​മാ​യി​ ​പൊ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ​മ​ല​യാ​ളം,​ത​മി​ഴ്,​തെ​ലു​ങ്ക്,​ക​ന്ന​ഡ,​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലെ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ​ ​വീ​ഡി​യോ​ ​ചി​ത്ര​ങ്ങ​ൾ​ ​പു​റ​ത്തി​റ​ക്കി​ ​പൊ​ലീ​സ്.​ ​ഡി.​ജി.​പി​ ​അ​നി​ൽ​കാ​ന്ത് ​പ്ര​കാ​ശ​നം​ ​ചെ​യ്തു.
ജ​ന​മൈ​ത്രി​ ​സ്റ്റേ​റ്റ് ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റും​ ​തി​രു​വ​ന​ന്ത​പു​രം​ ​റേ​ഞ്ച് ​ഡി.​ഐ.​ജി​ ​ആ​ർ.​ ​നി​ശാ​ന്തി​നി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​റെ​യി​ൽ​വേ​ ​പൊ​ലീ​സും​ ​സോ​ഷ്യ​ല്‍​ ​മീ​ഡി​യ​ ​സെ​ല്ലും​ ​ചേ​ർ​ന്നാ​ണ് ​വീ​ഡി​യോ​ ​ത​യാ​റാ​ക്കി​യ​ത്.​ ​സ്റ്റേ​റ്റ് ​പൊ​ലീ​സ് ​മീ​ഡി​യാ​ ​സെ​ന്റ​റി​ന്റെ​ ​ഫേ​സ്ബു​ക്ക് ​പേ​ജ്,​ട്വി​റ്റ​ർ,​ഇ​ൻ​സ്റ്റ​ഗ്രാം,​യു​ട്യൂ​ബ് ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​വീ​ഡി​യോ​ചി​ത്ര​ങ്ങ​ൾ​ ​കാ​ണാം.