ചിറയിൻകീഴ്: മുട്ടപ്പലം നാഗർനട ശ്രീനാഗയക്ഷി ക്ഷേത്രത്തിലെ വൃശ്ചിക മകയിര മഹോത്സവത്തിനും ലക്ഷദീപത്തിനും ഇന്ന് തുടക്കമാകും.ക്ഷേത്ര തന്ത്രി പൂതക്കുളം നീലമനയില്ലത്തിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന ലക്ഷദീപത്തിന്റെ ഉദ്ഘാടനം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഐ. ജി എച്ച്.വെങ്കിടേഷ് നിർവഹിക്കും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എം.സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.അനിൽകുമാർ, ബി.ഷീജ, എസ്.വി അനിലാൽ, കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം അഡ്വ.എസ് കൃഷ്ണകുമാർ, സാമൂഹ്യ സാംസ്കാരിക ആദ്ധ്യാത്മിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. രാത്രി 7ന് സർപ്പബലി. നാളെ (വ്യാഴം) രാവിലെ ഗണപതി ഹോമം, രാത്രി 7ന് വിശേഷാൽ പൂജയും വിളക്കും, 9ന് രാവിലെ 9ന് സമൂഹപൊങ്കാല,10ന് കലശപൂജ, 10.30ന് കലശാഭിഷേകവും നാഗരൂട്ടും, ഉച്ചയ്ക്ക് 12ന് അന്നദാനം എന്നിവ നടക്കും.ലക്ഷദീപത്തിൽ പങ്കെടുക്കാനും ദീപം തെളിക്കാനും 6.30ന് ഭക്തജനങ്ങളും നാട്ടുകാരും ക്ഷേത്ര സന്നിധിയിൽ എത്തി ചേരണമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം.സുരേഷ് ബാബു അറിയിച്ചു.