home

കിളിമാനൂർ: വീടിന്റെ മേൽക്കൂര തകർന്ന് വീണ് വൃദ്ധ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളല്ലൂർ മാത്തയിൽ മുല്ലശേരി വീട്ടിൽ മുഹമ്മദ് മുസ്തഫ (82) നബീസ ബീവി (74)എന്നിവരുടെ കാലപ്പഴക്കം ചെന്ന വീടിന്റെ മേൽക്കൂരയാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തകർന്ന് വീണത്. ഉച്ച ഭക്ഷണം കഴിക്കുന്നതിനിടെ ഇരുവരും ശബ്ദം കേട്ട് മാറുകയായിരുന്നു. മണ്ണും വീടും പദ്ധതി പ്രകാരം 20 വർഷം മുൻപ് പഞ്ചായത്തിൽ നിന്നും ലഭിച്ച വീടായിരുന്നു. അറ്റകുറ്റ പണികൾക്കായി സഹായം അഭ്യർത്ഥിച്ച് പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും യായൊരുവിധ സഹായവും ലഭിച്ചില്ല.