
മുടപുരം: ആറ്റിങ്ങൽ കലാനികേതൻ ഏർപ്പെടുത്തിയ ഷെമി മെമ്മോറിയൽ പുരസ്കാരം ചിറയിൻകീഴ് തഹസീൽദാർ ടി. വേണുവിന് സമ്മാനിച്ചു. റവന്യൂ വകുപ്പ് ജീവനക്കാരനും സർവീസ് സംഘടനാ പ്രവർത്തകനും കലാനികേതൻ കുടുംബാംഗവുമായ ഷമിന്റെ ഓർമ്മക്കായാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്. വാമനപുരം വില്ലേജ് ഓഫീസ് ജീവനക്കാരനായിരുന്ന ഷെമിൻ മാസങ്ങൾക്കു മുൻപ് ഓഫീസിൽ കുഴഞ്ഞു വീണ് മരണമടയുകയായിരുന്നു.
കലാനികേതൻ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ചീഫ് കെമിക്കൽ എക്സാമിനർ ആർ. ജയകുമാരൻ നായർ പുരസ്ക്കാരം നൽകി. അഡ്വ.എം. മുഹസിൻ അദ്ധ്യക്ഷനായി. ഉദയൻ കലാനികേതൻ, കഥാകൃത്ത് കെ. രാജേന്ദ്രൻ, സജീവ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.